
അമ്പലപ്പുഴ: ബോട്ടിൻ്റെ എൻജിൻ തകരാറിലായതിനെത്തുടർന്ന് കടലിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തി തൊഴിലാളികളെ കരക്കെത്തിച്ചത്. തമിഴ്നാട് സ്വദേശി ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഷാർജി അമ്മ എന്ന ബോട്ടിൻ്റെ എൻജിനാണ് തകരാറിലായത്. തുടർന്ന് വിവരമറിഞ്ഞ് ആലപ്പുഴ ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്രവർത്തനത്തിനായി പുറപ്പെട്ടു. കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷപ്രവർത്തനം ദുഷ്കരമായിരുന്നെങ്കിലും സാഹസികമായി ഇവരെ കരക്കെത്തിച്ചു. എട്ട് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam