കോഴിക്കോട് ലുലു മാളില്‍ നിന്ന് 7500 രൂപയുടെ വീട്ടുസാധനങ്ങൾ  മോഷ്ടിക്കാൻ ശ്രമിച്ചു, വയോധികന്‍ പിടിയില്‍

Published : Oct 19, 2024, 12:50 AM IST
കോഴിക്കോട് ലുലു മാളില്‍ നിന്ന് 7500 രൂപയുടെ വീട്ടുസാധനങ്ങൾ  മോഷ്ടിക്കാൻ ശ്രമിച്ചു, വയോധികന്‍ പിടിയില്‍

Synopsis

സാധനങ്ങള്‍ എടുത്ത ശേഷം ഇയാള്‍ ബില്ലിംഗ് കൗണ്ടറിലെ ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.

കോഴിക്കോട്: പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട് മാങ്കാവിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണത്തിന് ശ്രമിച്ച വയോധികനെ പിടികൂടി. കൊയിലാണ്ടി തിരുവങ്ങൂര്‍ അല്‍അമീന്‍ മഹലില്‍ മൊയ്തീന്‍കുട്ടി(66) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. 7500ഓളം രൂപ വില വരുന്ന ഗ്രോസറി സാധനങ്ങളാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സാധനങ്ങള്‍ എടുത്ത ശേഷം ഇയാള്‍ ബില്ലിംഗ് കൗണ്ടറിലെ ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്ഥലത്തെത്തി മൊയ്തീന്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

മകന്‍ കരള്‍ പകുത്ത് നല്‍കിയിട്ടും അമ്മയെ രക്ഷിക്കാനായില്ല; മരണം ശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച്
വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്