തൃത്താലയിൽ വയോധികനെ ഫോർച്യൂണർ കാർ ഇടിച്ചിട്ടു, ദാരുണാന്ത്യം; നിർത്താതെ പോയ വാഹനം ഒടുവിൽ പിന്തുടർന്ന് പിടികൂടി

Published : Feb 03, 2025, 08:20 PM IST
 തൃത്താലയിൽ വയോധികനെ ഫോർച്യൂണർ കാർ ഇടിച്ചിട്ടു, ദാരുണാന്ത്യം; നിർത്താതെ പോയ വാഹനം ഒടുവിൽ പിന്തുടർന്ന് പിടികൂടി

Synopsis

തണ്ണീർക്കോട് സ്കൂളിന് മുന്നിലെ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന കുഞ്ഞിപ്പയെ ടൊയോട്ട ഫോർച്ചൂണർ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

പാലക്കാട്: തൃത്താല കൂനംമുച്ചിയിൽ വയോധികൻ കാറിടിച്ചു മരിച്ചു. അപകടത്തിനിടയാക്കി നിർത്താതെ പോയ ആഡംബര കാറിനെ വിടാതെ നാട്ടുകാർ പിന്തുടർന്നെങ്കിലും കാർ യാത്രികർ രക്ഷപ്പെട്ടു. ചാലിശ്ശേരി പട്ടിശ്ശേരി സ്വദേശി ഇച്ചാരത്ത് വളപ്പിൽ കുഞ്ഞിപ്പ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെ ആയിരുന്നു അപകടം. 

തണ്ണീർക്കോട് സ്കൂളിന് മുന്നിലെ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന കുഞ്ഞിപ്പയെ ടൊയോട്ട ഫോർച്ചൂണർ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിനിടയാക്കിയ ശേഷം നിർത്താതെ പോയ കാറിനെ ഒരു സംഘം നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. നാട്ടുകാർ കാറിനെ പിന്തുടരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സംഭവം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റ വയോധികനെ ആദ്യം എടപ്പാളിൽ ആശുപത്രിയിലും, പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പടിഞ്ഞാറങ്ങാടി സ്വദേശിയുടെ കാറാണ് വയോധികനെ ഇടിച്ച് വീഴ്ത്തിയതെന്ന് കണ്ടെത്തി. പിന്നീട് ഈ വാഹനം ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More : '10 ട്രേ മുട്ട, 2 ക്യാൻ എണ്ണ, പഴക്കുല'; അടൂരിൽ യുവാക്കളുടെ തമ്മിലടി, തട്ടുകടയിൽ കയറി സാധനങ്ങൾ വലിച്ചെറിഞ്ഞു

PREV
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു