പാലക്കാട് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് കാലിൽ എർത്ത് വയർ കുരങ്ങിയ നിലയിൽ

Published : Jul 25, 2025, 04:53 PM IST
shock death

Synopsis

കാവശ്ശേരി മരുതംപാടം ലക്ഷംവീട് കോളനിയിൽ ലക്ഷ്മി (80) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

പാലക്കാട്: പാലക്കാട് കാവശ്ശേരിയിൽ വയോധിക ഷോക്കേറ്റ് മരിച്ചു. കാവശ്ശേരി മരുതംപാടം ലക്ഷംവീട് കോളനിയിൽ ലക്ഷ്മി (80) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കാവശ്ശേരി കൃഷിഭവന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ തുറക്കാൻ പോകുന്നതിനിടയാണ് അപകടമുണ്ടായത്. 

രണ്ട് മണിയോടെ സമീപത്തെ മറ്റൊരു സ്ത്രീയാണ് ഇവർ താഴെവീണ് കിടക്കുന്ന നിലയിൽ കണ്ടത്. താൽക്കാലികമായി നിർമ്മിച്ച മോട്ടോർ ഷെഡ്ഡിലെ എർത്ത് കമ്പനിയിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് പൊലീസ് പറഞ്ഞു. കാലിൽ എർത്ത് വയർ കുരങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇവരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ