ജോലി കഴിഞ്ഞ് വരുമ്പോൾ വൈദ്യുതി തൂണിനോട് ചേർന്ന സ്റ്റേ കമ്പിയിൽ പിടിച്ചു; വയോധിക ഷോക്കേറ്റ് മരിച്ചു

Published : Mar 12, 2025, 08:05 PM IST
ജോലി കഴിഞ്ഞ് വരുമ്പോൾ വൈദ്യുതി തൂണിനോട് ചേർന്ന സ്റ്റേ കമ്പിയിൽ പിടിച്ചു; വയോധിക ഷോക്കേറ്റ് മരിച്ചു

Synopsis

പാലക്കാട് അഞ്ചുമൂർത്തിമംഗലത്ത് ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റ വയോധിക മരിച്ചു

പാലക്കാട്: അഞ്ചുമൂർത്തിമംഗലത്ത് വയോധിക ഷോക്കേറ്റ് മരിച്ചു. തെക്കേത്തറ മാണിക്കപ്പാടം കല്യാണി (75) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്തെ വൈദ്യുതി തൂണിനോട് ചേർന്നുള്ള സ്റ്റേ കമ്പിയിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി