നടക്കാൻ സഹായിക്കാമെന്ന് പറഞ്ഞു, തോളിലൂടെ കൈയിട്ടു, പിന്നീട് നോക്കിയപ്പോൾ സ്വർണമാല കാണാനില്ല; വയോധികയുടെ പരാതി

Published : Feb 24, 2025, 03:58 PM ISTUpdated : Feb 24, 2025, 04:01 PM IST
നടക്കാൻ സഹായിക്കാമെന്ന് പറഞ്ഞു, തോളിലൂടെ കൈയിട്ടു, പിന്നീട് നോക്കിയപ്പോൾ സ്വർണമാല കാണാനില്ല; വയോധികയുടെ പരാതി

Synopsis

അവിടെ ഉണ്ടായിരുന്നവരും ജീവനക്കാരും ആശുപത്രി പരിസരം അരിച്ചുപെറുക്കിയെങ്കിലും സ്ത്രീയെ കാണാനായില്ല. ആശുപത്രി അധികാരികൾക്ക് പരാതി നൽകിയെന്നും കല്ലമ്പലം പൊലീസിലും പരാതി നൽകുമെന്നും സുലോചന പറഞ്ഞു. 

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സക്കെത്തിയ വയോധികയുടെ മാല മോഷണം പോയി. ഞെക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സഹായിക്കാനെത്തിയ സത്രീ വയോധികയായ രോഗിയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒറ്റൂർ മൂഴിയിൽ സ്വദേശിയായ സുലോചനയുടെ ഒരു പവൻ തൂക്കമുള്ള മാലയാണ് കവർന്നത്.  ഒ.പി ടിക്കറ്റ് എടുക്കുന്ന സ്ഥലത്തെ തിരക്കിനിടെ നടക്കാൻ ബുദ്ധിമുട്ടിയ തന്നെ ഡോക്റ്ററുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ സഹായിച്ചെന്നും നടക്കാൻ പ്രയാസമുള്ളതിനാൽ സഹായം സ്വീകരിച്ചെന്നും സുലോചന പറയുന്നു.

ലാബിനടുത്ത് എത്തിയപ്പോൾ താൻ ആവശ്യപ്പെട്ട പ്രകാരം അവർ പോയി. പോകുന്നതിന് മുമ്പുവരെ  മുതുകിനടുത്ത് കഴുത്തിൽ കൈ വച്ച് നിന്നാണ് സംസാരിച്ചത്. അവർ പോയതിന് തൊട്ടുപിന്നാലെ കഴുത്തിൽ മാല നോക്കിയെങ്കിലും കണ്ടില്ല. ഇതോടെ അവിടെ ഉണ്ടായിരുന്നവരും ജീവനക്കാരും ആശുപത്രി പരിസരം അരിച്ചുപെറുക്കിയെങ്കിലും സ്ത്രീയെ കാണാനായില്ല. ആശുപത്രി അധികാരികൾക്ക് പരാതി നൽകിയെന്നും കല്ലമ്പലം പൊലീസിലും പരാതി നൽകുമെന്നും സുലോചന പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം
KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി