കോതമംഗലത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; അപകടം തെങ്ങ് മറിച്ചിടുന്നതിന് ഇടയില്‍

Published : Aug 07, 2019, 01:34 PM ISTUpdated : Aug 07, 2019, 02:14 PM IST
കോതമംഗലത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; അപകടം തെങ്ങ് മറിച്ചിടുന്നതിന് ഇടയില്‍

Synopsis

തെങ്ങ് കുത്തിമറിച്ചിട്ടപ്പോൾ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് വീണു. തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് ആനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. 

കൊച്ചി: ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. കോതമംഗലത്തിനടുത്ത് കുട്ടംപുഴയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പുരയിടത്തിന് സമീപത്തെ തെങ്ങ് കുത്തിമറിച്ചിടുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്. കുത്തിമറിച്ചിട്ട തെങ്ങ് ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞ് വീഴാണ് കാട്ടാനയ്ക്ക് ഷോക്കേറ്റതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​​ഗമനം. റേഞ്ച് ഓഫീസർ എസ് രാജന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. 

പതിവായി കാട്ടാന ഇറങ്ങാറുള്ള മേഖലയാണ് ഇവിടം. നിരവധി പേര്‍ക്ക് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്