സ്വരാജ് റൗണ്ടിൽ ഗതാഗത കുരുക്കും ആശങ്കയുമുണ്ടാക്കി ആന; ആനപ്പുറത്തിരുന്ന് പാപ്പാൻ, പൊലീസെത്തി തളച്ചു

Published : Jun 25, 2024, 06:31 PM ISTUpdated : Jun 25, 2024, 06:41 PM IST
സ്വരാജ് റൗണ്ടിൽ ഗതാഗത കുരുക്കും ആശങ്കയുമുണ്ടാക്കി ആന; ആനപ്പുറത്തിരുന്ന് പാപ്പാൻ, പൊലീസെത്തി തളച്ചു

Synopsis

പൊലീസ് നിർദ്ദേശിച്ചിട്ടും ആനയെ നിയന്ത്രിക്കാൻ പാപ്പാൻ തയ്യാറായില്ല. പാപ്പാൻ ആനപ്പുറത്തിരിക്കുകയായിരുന്നു. തുടർന്ന് സ്വരാജ് റൗണ്ടിൽ നിന്ന് പൊലീസ് അകമ്പടിയിൽ പാപ്പാനും ആനയും കൊക്കാല ജംഗ്ഷനിലേക്ക് വരികയും ആനയെ ഉടമയുടെ വീട്ടിൽ തളയ്ക്കുകയുമായിരുന്നു. 

തൃശൂർ: നഗരത്തിൽ ഗതാഗത കുരുക്കും ആശങ്കയുമുണ്ടാക്കി ഗണേശനെന്ന ആനയുമായി പാപ്പാൻ്റെ സഞ്ചാ രം. തൃശൂർ ന​ഗരത്തിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. ആനയുമായി പാപ്പാൻ  സ്വരാജ് റൗണ്ടിലേക്ക്  എത്തുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറിലേറെ സ്വരാജ് റൗണ്ടിൽ തമ്പടിച്ചു. ഇതോടെ സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടായി. സ്വരാജ്  റാണ്ടിലെത്തിയ പൊലീസ് ആനയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാപ്പാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് സംഘം റൗണ്ടിലെത്തി ആനയേയും പാപ്പാനേയും സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.  

പൊലീസ് നിർദ്ദേശിച്ചിട്ടും ആനയെ നിയന്ത്രിക്കാൻ തയ്യാറാവാതെ പാപ്പാൻ ആനപ്പുറത്തിരിക്കുകയായിരുന്നു. സ്വരാജ് റൗണ്ടിൽ നിന്ന് പൊലീസ് അകമ്പടിയിൽ പാപ്പാനും ആനയും കൊക്കാല ജംഗ്ഷനിലേക്ക് കൊണ്ടു വരികയും ആനയെ ഉടമയുടെ വീട്ടിൽ തളയ്ക്കുകയുമായിരുന്നു. കൂർക്കഞ്ചേരിയിലെ ഉടമയുടെ വീട്ടിലേക്കാണ് ആനയെ എത്തിച്ച് തളച്ചത്. കണക്കച്ചാൽ ഗണേശൻ എന്ന ആനയുമായി പാപ്പാൻ സിയാദാണ് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചതെന്നാണ് വിവരം. കൂർക്കഞ്ചേരി കടക്കാച്ചൽ വീട്ടിൽ നജീലിന്റെ ആനയാണ് ​ഗണേശൻ.  

ഉടമ അപകടത്തിൽ പരിക്കേറ്റ് കോഴി ക്കോട് ആ ശുപത്രിയിൽ ചികിത്സ യിലാണ്. അ വരെ വിളിച്ച് കിട്ടിയില്ല, സുഹൃത്തിനെ  വിളിച്ചാണ് കാര്യങ്ങൾ അന്വേഷിച്ചതെന്ന് കൂർക്ക ഞ്ചേരിയി ലെ  വീട്ടിലെത്തിയ പൊലീസ് പറ ഞ്ഞു.  എന്താണ് സംഭവമെന്ന് അന്വേഷിച്ചുവരികയാണ്. സംഭവം അറിഞ്ഞാണ് സ്ഥ ലത്തെത്തിയത്. ആനയെ സുരക്ഷിതസ്ഥാന ത്തേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു . അതേസമയം, പാപ്പാൻ മദ്യ ലഹരിയിലാണെന്നാണ് ഉയരുന്ന സംശയം.  

വീരജവാന് വിട നല്‍കി ജന്മനാട്; ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച ജവാൻ വിഷ്ണുവിന് യാത്രാമൊഴി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു