112ലേക്ക് ഒരു കോള്‍, യുവതിയെ ആക്രമിക്കുന്നുവെന്ന് പരാതി, അന്വേഷിക്കാനെത്തിയ എഎസ്ഐയെയും മര്‍ദ്ദിച്ചു, യുവതിയുടെ ഭര്‍ത്താവ് പിടിയില്‍

Published : Aug 19, 2026, 07:36 PM IST
ARREST

Synopsis

കൃത്യനിര്‍വഹണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കോഴിക്കോട് ചേവായൂർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മർദ്ദിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയെ മദ്യലഹരിയിലായിരുന്ന പ്രതി ആക്രമിക്കുകയായിരുന്നു.

കോഴിക്കോട്: കൃത്യനിര്‍വഹണം നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കോഴിക്കോട് ചേവായൂര്‍ പടിഞ്ഞാറ്റുമുറി മാടത്തില്‍ വീട്ടില്‍ രാഹുലി(28)നെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ മര്‍ദ്ദിക്കുന്നതായി പരാതിപ്പെട്ടുകൊണ്ട് പോലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 112ല്‍ കോള്‍ വരികയായിരുന്നു. തുടര്‍ന്ന് എ.എസ്.ഐ ദീപക്കിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ ചേവായൂര്‍ പടിഞ്ഞാറ്റുമുറിയിലെ രാഹുലിന്റെ വീട്ടിലെത്തി. ഈ സമയം മദ്യലഹരിയില്‍ യുവാവ് ബഹളം വെക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പോലീസുകാരെ ഇയാള്‍ ആക്രമിക്കുകയും എ.എസ്.ഐയുടെ നെഞ്ചില്‍ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്ത് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ, അറസ്റ്റിലായത് ലഹരിവിരുദ്ധ സ്ക്വാഡ് നിരീക്ഷണത്തിലിരിക്കെ
തൈക്കാട്ടുശ്ശേരി പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി