
ഹരിപ്പാട്: തലയില്‍ കുടുങ്ങിയ കുപ്പിയുമായി ദിവസങ്ങളോളം നടന്ന തെരുവ് നായയ്ക്ക് ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യു ടീം പ്രവര്‍ത്തകര്‍ രക്ഷകരായി. മണ്ണാറശാലയ്ക്ക് വടക്ക് നരകത്ര കോളനിക്ക് സമീപം അവശ നിലയിലായ നായയെ കുറിച്ച് സമീപ വാസികളായ നാട്ടുകാരാണ് ഹെര്‍ട്ട് പ്രവര്‍ത്തകരെ അറിയിച്ചത്. തലയില്‍ കുപ്പി കുടുങ്ങിയതിനാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ നായക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നായ അവശ നിലയിലായിരുന്നു. തലയില്‍ നിന്ന് കുപ്പി ഊരിയെടുക്കുന്നത് ശ്രമകരമായതോടെയാണ് റെസ്‌ക്യു ടീം എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam