
ചേർത്തല: മുഹമ്മ എ ബി വിലാസം ഹയർ സെക്കന്‍ററി സ്കൂളിലെ പ്രൊഡക്ഷൻ സെന്ററിൽ നിന്നും 'ആര്യാസ്' ചന്ദനത്തിരി വിപണിയിലേക്ക്. പഠനത്തോടൊപ്പം തൊഴിൽ പഠിക്കാനും അതുവഴി ലഘുവരുമാനം കണ്ടെത്താനുമായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച യൂണിറ്റാണിത്. സ്കൂൾ വാർഷിക ചടങ്ങിൽ മാനേജർ ജെ ജയലാൽ, ആര്യക്കര ദേവസ്വം പ്രസിഡന്റ് കെ കെ അശോക് കുമാറിന് ചന്ദനത്തിരി കൈമാറി വിപണനം ഉദ്ഘാടനം ചെയ്തു.
ആരാധനാലയങ്ങളിൽ നിന്നും ഓർഡർ ശേഖരിച്ച് ചന്ദനത്തിരി നിര്‍മിച്ച് നല്‍കുകയാണ് ലക്ഷ്യം. യൂണിറ്റിൽ നിന്നും നേരത്തെ തുണിസഞ്ചി തയ്ച്ച് ആവശ്യക്കാർക്ക് നൽകിയിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവൃത്തി പരിചയ വിഭാഗം അനുവദിച്ച 40,000 രൂപ വിനിയോഗിച്ച് മൂന്ന് തയ്യൽ മെഷീനും സ്കൂൾ ഫണ്ടിൽ നിന്നും ഒരു മെഷീനും വാങ്ങി തയ്യൽ പരിശീലനവും നൽകിവരുന്നു. പ്രവൃത്തി പരിചയ വിഭാഗം അധ്യാപിക എസ് ആതിരയാണ് പരിശീലനം നൽകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam