ഈരാറ്റുപേട്ട നഗരസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, സംഘർഷം കൗണ്‍സിൽ യോഗത്തിനിടെ

By Web TeamFirst Published May 26, 2021, 1:01 PM IST
Highlights

മുനിസിപ്പാലിറ്റി ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതി പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് വെട്ടിചുരുക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതരായി തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് ഇടത് അംഗങ്ങൾ ആരോപിച്ചു. 

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ കൗണ്‍സിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം. കൗണ്‍സിൽ യോഗം നിർത്തി വെച്ചു. മുനിസിപ്പാലിറ്റി ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതി പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് വെട്ടിചുരുക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതരായി തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് ഇടത് അംഗങ്ങൾ ആരോപിച്ചു. 

സംഘർഷത്തിൽ ഇടത് അംഗം സജീർ ഇസ്മായിലിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെയർപേഴ്സനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്ന് ഭരണപക്ഷം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന നഗരസഭാ കൗണ്‍സിൽ യോഗത്തിലും ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. 

click me!