
ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ ആറ്റുമാലിൽ പള്ളിയ്ക്ക് സമീപം വാഴച്ചിറയിൽ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ പൂർണ്ണമായും കത്തി നശിച്ചത്. രണ്ടു മുറികളും അടുക്കളയുമായി അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തീർത്ത വീടാണ് അഗ്നിക്കിരയായത്.
ചൂട് കൂടിയതിനെ തുടർന്ന് ഗ്യാസ് സിലണ്ടർ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും തീ പിടിത്തം ഉണ്ടാവുകയുമായിരുന്നു. ഹരിപ്പാട് തകഴി തിരുവല്ല എന്നിവിടങ്ങളിൽ നിന്നായി അഗ്നിശമന സേനയുടെ 4 യൂണിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും മുഴുവൻ ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കത്തി നശിച്ചു. പെയിന്റിങ് തൊഴിലാളിയായ സുഭാഷ് ജോലിക്ക് പോയിരുന്നു. ഭാര്യ ശ്രീജ കുട്ടികളെ സ്കൂളിൽ വിട്ടതിനുശേഷം ഹരിപ്പാട്ട് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കും പോയിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീട് പൂർണ്ണമായും കത്തി നശിച്ചതിനാൽ മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് കുടുംബം.
തുണി അലക്കാന്‍ പുത്തനാറ്റിലിറങ്ങി; കാല്‍ കടിച്ച് വലിച്ച് നീര്‍നായ, വ്യാപക പരാതിയുമായി നാട്ടുകാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam