
കോഴിക്കോട്: ഭാര്യയെ തോക്കുകൊണ്ട് വെടിവെച്ചും തലയ്ക്കിടിച്ചും കൊലപ്പെടുത്തിയ മുന്‍സൈനീകന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കുന്ദമംഗലം എ.എസ്. വില്ല ഒരലിങ്ങല്‍ പി. സുരേഷ് കുമാറിനെ(51)തിനെയാണ് ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയും വിധിച്ചത്. കോഴിക്കോട് സെക്കന്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജ് കെ. അനന്ദകൃഷ്ണ നാവഡയാണ് ശിക്ഷ വിധിച്ചത്.
2015 ജനുവരി 27ന് രാവിലെ 5.20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യ ശ്രീജയെ കിടപ്പ് മുറിയില്‍വെച്ച് വെടിവെച്ചും തോക്കിന്റെ ബട്ട് ഉപയോഗിച്ച് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കുന്ദമംഗലം പൊലീസ് ചാര്‍ജ് ചെയ്തകേസ്. ചേവായൂര്‍ സി.ഐ. പി.കെ. സന്തോഷ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ജയദീപ് കോടതിയില്‍ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam