മുൻ നഴ്സിംഗ് അസിസ്റ്റന്റിന്റെ മരണം, ദുരൂഹതയെന്ന് ബന്ധുക്കൾ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും

Published : Feb 03, 2025, 05:39 AM IST
മുൻ നഴ്സിംഗ് അസിസ്റ്റന്റിന്റെ മരണം, ദുരൂഹതയെന്ന് ബന്ധുക്കൾ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും

Synopsis

സെലീനാമ്മയുടെ ബാഗിൽ നിന്ന് അഞ്ച് പവന്‍റെ ആഭരണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരം: പാറശ്ശാലയിൽ മരിച്ച മുൻ നഴ്സിം​ഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. ധനുവച്ചപുരം സ്വദേശി സെലിനാമ്മയെ കഴിഞ്ഞ 17നാണ് വൈകീട്ട് മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയുടെ വീട്ടിൽ സഹായിക്കാൻ എത്തുന്ന സ്ത്രീയാണ് മൃതദേഹം കാണുന്നത്. സ്വാഭാവിക മരണം എന്ന ധാരണയിൽ സമീപത്തെ പള്ളി സെമിത്തേരിയിൽ 18ന് സംസ്കാരവും നടത്തിയിരുന്നു. എന്നാൽ സെലീനാമ്മയുടെ ബാഗിൽ നിന്ന് അഞ്ച് പവന്‍റെ ആഭരണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പാറശ്ശാല പൊലീസിൽ പരാതി നൽകി. ഇതോടെയാണ് കളക്ടറുടെ അനുമതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്.

READ MORE: സുഹൃത്തുക്കൾക്കൊപ്പം കടവിലേയ്ക്ക് എത്തി; 18കാരൻ പുഴയിൽ ചാടി മരിച്ചു

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ