അമിത ദുർഗന്ധം, ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യം; കുട്ടികൾക്ക് രോഗങ്ങൾ, പൗൾട്രി ഫാം പൂട്ടാൻ ഉത്തരവ്

Published : Jul 20, 2024, 09:55 PM IST
 അമിത ദുർഗന്ധം, ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യം; കുട്ടികൾക്ക് രോഗങ്ങൾ, പൗൾട്രി ഫാം പൂട്ടാൻ ഉത്തരവ്

Synopsis

കമ്മിഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ, അംഗം ഡോ. എഫ് വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇത് നടപ്പിലാക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യമെങ്കിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ സേവനം തേടാനും കമ്മിഷൻ നിർദ്ദേശിച്ചു.

തിരുവനന്തപുരം: അതിയന്നൂർ മുള്ളുവിള പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മാതാ പൗൾട്രി ഫാം അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്. ഫാമിന്റെ പ്രവർത്തനം കുട്ടികൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ വിലയിരുത്തി. 

ഫാം പ്രവർത്തിക്കുന്നില്ലെന്ന് അതിയന്നൂർ ഗ്രാമപഞ്ചായത്ത്  സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്. കമ്മിഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ, അംഗം ഡോ. എഫ് വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇത് നടപ്പിലാക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യമെങ്കിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ സേവനം തേടാനും കമ്മിഷൻ നിർദ്ദേശിച്ചു.

ഫാമിൽ നിന്നുള്ള അമിതമായ ദുർഗന്ധവും ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യവും കാരണം കുട്ടികൾക്ക് ഭക്ഷണം കഴിക്കാനും പഠിക്കാനും കഴിയുന്നില്ല. കുട്ടികൾക്ക് തുടർച്ചയായി വിവിധ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരുന്നു. അവരുടെ ആരോഗ്യനില മോശമാകുന്നു മുതലായ വിഷയങ്ങൾ ഉന്നയിച്ച് ഫാമിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന പരാതിയിൻമേലാണ് കമ്മിഷൻ നടപടിക്ക് നിർദ്ദേശം നൽകിയത്. ശുപാർശകളിൻമേൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം കമ്മിഷന് സമർപ്പിക്കാനും ഉത്തരവിൽ നിർദ്ദേശം നൽകി. 

വെളുപ്പിന് 6.30, അടുത്ത വീട്ടിൽ നിന്ന് പറന്ന് വന്ന ബാഗിൽ 2 കിലോ സ്വർണം; പ്ലാൻ പൊളിഞ്ഞു, കുടുങ്ങി ഉദ്യോഗസ്ഥൻ

ട്രോളുകൾ നേരിട്ട് ഐപിഎസ് ട്രെയിനി അനു, 'തന്‍റെ പിതാവ് പാവം കർഷകൻ, ഐപിഎസുകാരനല്ല', നടക്കുന്നത് വ്യാജ പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ