പതിനാലര കിലോ കഞ്ചാവുമായി കോഴിക്കോട്ട് പിടിയിലായ യുവാവിന്റെ വീട്ടിൽ റെയ്ഡ്; കട്ടിലിനടിയില്‍ ഒന്നര കിലോ കൂടി

Published : Mar 27, 2024, 08:57 AM IST
പതിനാലര കിലോ കഞ്ചാവുമായി കോഴിക്കോട്ട് പിടിയിലായ യുവാവിന്റെ വീട്ടിൽ റെയ്ഡ്; കട്ടിലിനടിയില്‍ ഒന്നര കിലോ കൂടി

Synopsis

ഹര്‍ഷാദിനെ പൊലീസ് പിടികൂടിയതോടെ വീട്ടുകാര്‍ ഈ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് മോയത്തിന്റെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ കഞ്ചാവ് കണ്ടെത്തിയത്.

കോഴിക്കോട്: കഴിഞ്ഞ ദിവസം വന്‍ കഞ്ചാവ് ശേഖരവുമായി പിടിയിലായ യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ എക്‌സൈസ് സംഘത്തിന് കട്ടിലിനടിയില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് കൂടി ലഭിച്ചു. കോഴിക്കോട് തലയാട് തോട്ടില്‍ ഹൗസില്‍ ഹര്‍ഷാദിനെയാണ് കഴിഞ്ഞ ദിവസം പതിനാലര കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പൂനൂര്‍ കോളിക്കല്‍ മുണ്ടപ്പുറത്തുള്ള വാടക വീട്ടില്‍ നിന്നാണ് താമരശ്ശേരി എക്‌സൈസ് സംഘം ഒന്നര  കിലോഗ്രാം കഞ്ചാവ് കൂടി പിടിച്ചെടുത്തത്.

കോഴിക്കോട് ഐബി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഹര്‍ഷാദിനെ പൊലീസ് പിടികൂടിയതോടെ വീട്ടുകാര്‍ ഈ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് മോയത്തിന്റെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 

കണ്ടാൽ മിഠായി, പക്ഷേ കവറിനുള്ളിൽ അതല്ല, കുറ്റിപ്പുറത്തെ ലോഡ്ജിലെ സ്ഥിരതാമസക്കാരനെ കണ്ടെത്താൻ അന്വേഷണം

റിമാന്‍ഡില്‍ കഴിയുന്ന ഹര്‍ഷാദിനെ എക്സൈസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷംസുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ബിനീഷ് കുമാര്‍, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്