കോട്ടയത്ത് പ്രവാസി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ

Published : Jan 12, 2024, 08:12 AM ISTUpdated : Jan 12, 2024, 10:16 AM IST
കോട്ടയത്ത് പ്രവാസി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ

Synopsis

ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപമാണ്  വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തിയത്.

കോട്ടയം: കോട്ടയം അടിച്ചിറയിൽ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപമാണ്  വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തിയത്. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്ക് മുൻപാണ് മടങ്ങിയെത്തിയത്. ആത്മഹത്യാകാം എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം എങ്കിലും കഴുത്തിലെ മുറിവിന്‍റെ ആഴം കൊലപാതക സാധ്യതയിലേക്കും വിരൽചൂണ്ടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട 63 കാരൻ ലൂക്കോസും ഭാര്യയും മകനും മാത്രമാണ് ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യയുടെയും മകൻ്റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ