മുന്തിയ ഹോട്ടലുകളില്‍ താമസം; ഹോട്ടലിലും ടാക്സിയിലും കൊടുത്ത് പണം വെളുപ്പിക്കും; സഞ്ജയ് പിടിയിലായത് തമ്പാനൂരിൽ

Published : Nov 03, 2024, 01:18 PM IST
മുന്തിയ ഹോട്ടലുകളില്‍ താമസം; ഹോട്ടലിലും ടാക്സിയിലും കൊടുത്ത് പണം വെളുപ്പിക്കും; സഞ്ജയ് പിടിയിലായത് തമ്പാനൂരിൽ

Synopsis

സഞ്‍ജയ് വർമ്മക്കെതിരെ തമിഴ്നാട്ടിലും കേരളത്തിലുമൊക്കെയായി നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.  

തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് ശൃംഖലയിൽപ്പെട്ടയാളെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനൽവേലി സ്വദേശി സഞ്ജയ് വർമ്മയെയാണ് അറസ്റ്റ് ചെയ്തത്. കള്ളനോട്ടുമായെത്തി മുന്തിയ ഹോട്ടലുകള്‍ താമസിച്ച ശേഷം പണം ഹോട്ടലിലും ടാക്സി ഡ്രൈവർമാർക്കും കൈമാറി വെളുപ്പിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. തമ്പാനൂരും കഴക്കൂട്ടത്തും തട്ടിപ്പ് നടത്തിയതിന് കേസെടുത്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചെ കന്യാകുമാരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. സഞ്‍ജയ് വർമ്മക്കെതിരെ തമിഴ്നാട്ടിലും കേരളത്തിലുമൊക്കെയായി നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ