പീച്ചി ഡാം തുറക്കില്ല; തെറ്റായ പ്രചാരണമെന്ന് ജില്ലാ കളക്ടര്‍

Published : Aug 09, 2019, 12:05 AM IST
പീച്ചി ഡാം തുറക്കില്ല; തെറ്റായ പ്രചാരണമെന്ന് ജില്ലാ കളക്ടര്‍

Synopsis

കഴിഞ്ഞ പ്രളയകാലത്തെ ഫോട്ടോകള്‍ ഇപ്പോഴത്തേതെന്ന നിലയില്‍ ഷെയര്‍ ചെയ്ത് വരാന്‍ സാധ്യതയുള്ളതുകൊണ്ട് പരിശോധിക്കുക, ക്രോസ് ചെക്ക് ചെയ്യുക.  

തൃശൂര്‍: പീച്ചി ഡാം തുറക്കുന്നത് സംബന്ധിച്ച തെറ്റായ സന്ദേശം വാട്ട്സാപ്പിലും മറ്റും പ്രചരിക്കുന്നതായി തൃശൂര്‍ ജില്ലാ കളക്ടര്‍. ജനങ്ങളെ പരിഭ്രാന്തരാക്കും വിധത്തിലുള്ള ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണ ആക്റ്റിലെ വകുപ്പ് 54 പ്രകാരം പരമാവധി ഒരു വർഷം വരെ തടവും പിഴയും ഈടാക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സോഷ്യല്‍ മീഡിയയില്‍ രക്ഷാപ്രവര്‍ത്തന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള അറിയിപ്പ്

1. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. കണ്‍ഫേം ചെയ്തിട്ട് മാത്രം വിവരങ്ങള്‍ പങ്കുവെക്കുക. വിളിച്ച് വെരിഫൈ ചെയ്ത വിവരങ്ങള്‍ 'verified' എന്ന് വ്യക്തമാക്കി തീയതിയും സമയവും വ്യക്തമാക്കി മാത്രം ഷെയര്‍ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുക.

2. കഴിഞ്ഞ പ്രളയകാലത്തെ ഫോട്ടോകള്‍ ഇപ്പോഴത്തേതെന്ന നിലയില്‍ ഷെയര്‍ ചെയ്ത് വരാന്‍ സാധ്യതയുള്ളതുകൊണ്ട് പരിശോധിക്കുക, ക്രോസ് ചെക്ക് ചെയ്യുക.

3. തെറ്റായ ഒരു വിവരം ജനങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിക്കും. സൂക്ഷിക്കുക.

4. വൈദഗ്ദ്ധ്യമുള്ളവര്‍ മാത്രം അപകടമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പാടുള്ളു. അല്ലാത്തത് കൂടുതല്‍ അപകടം വരുത്തിവെക്കുന്നതിന് തുല്യമാകും.

5. ജാഗ്രതപാലിക്കുക. സര്‍ക്കാര്‍/അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്