സാധാരണ പോലെ ഉറങ്ങി, ഉണര്‍ന്നപ്പോള്‍ വീടാകെ രൂക്ഷഗന്ധം, ​ദുരന്തത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : Sep 10, 2024, 07:24 PM IST
സാധാരണ പോലെ ഉറങ്ങി, ഉണര്‍ന്നപ്പോള്‍ വീടാകെ രൂക്ഷഗന്ധം, ​ദുരന്തത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

വൈദ്യുതി സ്വിച്ചുകള്‍ പ്രവര്‍ത്തിക്കരുതെന്നും ചാര്‍ജ്ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണുകള്‍ ഊരി മാറ്റാനും വാതില്‍ തുറന്ന് വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട്: രാത്രിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോർന്നതിനെ തുടര്‍ന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുടംബത്തെ രക്ഷിച്ചത്. കൂത്താളി പനക്കാട് പടിഞ്ഞാറെ മൊട്ടമ്മല്‍ രാമദാസും കുടുംബവുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇവര്‍ സിലിണ്ടറിന്റെ റഗുലേറ്റര്‍ ഓഫാക്കിയിരുന്നില്ല. തുടര്‍ന്ന് പൈപ്പിന്റെ കണക്ഷന്‍ നല്‍കുന്ന ഭാഗത്തിലൂടെ ഗ്യാസ് ലീക്കാവുകയായിരുന്നു. രാവിലെ രാമദാസിന്റെ ഭാര്യ പ്രീത ഉണര്‍ന്നപ്പോള്‍ വീടാകെ രൂക്ഷമായ ഗന്ധം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ചു.

വൈദ്യുതി സ്വിച്ചുകള്‍ പ്രവര്‍ത്തിക്കരുതെന്നും ചാര്‍ജ്ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണുകള്‍ ഊരി മാറ്റാനും വാതില്‍ തുറന്ന് വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. നിര്‍ദേശത്തിനനുസരിച്ച് പ്രീത പ്രവര്‍ത്തിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ പിസി പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട് സ്ഥലത്തെത്തി ഗ്യാസ് സിലിണ്ടര്‍ നിര്‍വീര്യമാക്കി പുറത്തേക്ക് മാറ്റി. ഓരോ ഉപയോഗി ശേഷവും സിലിണ്ടറിന്റെ റഗുലേറ്റര്‍ അടച്ചുവെന്നത് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണീരായി കണ്ണനും ബിബിനും; പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി, അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു