ഡയാലിസിസ് മാലിന്യം കൊണ്ട് പൊറുതിമുട്ടി ഒരു കുടുംബം; മൂന്ന് വർഷമായി മാലിന്യം വീട്ടിൽ സൂക്ഷിക്കുന്നു

Published : Jul 06, 2024, 11:18 AM IST
ഡയാലിസിസ് മാലിന്യം കൊണ്ട് പൊറുതിമുട്ടി ഒരു കുടുംബം; മൂന്ന് വർഷമായി മാലിന്യം വീട്ടിൽ സൂക്ഷിക്കുന്നു

Synopsis

വീട്ടില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുള്ള മാലിന്യം നീക്കാൻ രോഗിയായ രാജുവും ഭാര്യ ലീലയും ഇനി മുട്ടാത്ത വാതിലുകളില്ല.

മലപ്പുറം: മഞ്ചേരിയിൽ ഡയാലിസിസ് മാലിന്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഒരു കുടുംബം. വീട്ടില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുള്ള മാലിന്യം നീക്കാൻ രോഗിയായ രാജുവും ഭാര്യ ലീലയും ഇനി മുട്ടാത്ത വാതിലുകളില്ല.

ഒരു കുടുംബത്തിന്റെ നിസ്സഹായ അവസ്ഥയാണിത്. രോഗിയായ രാജുവിന് വീട്ടില്‍ വച്ച് തന്നെയാണ് ഡയാലിസിസ് ചെയ്യുന്നത്. ഇങ്ങനെ വരുന്ന മാലിന്യം വീട്ടില്‍ കെട്ടികിടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ഹോട്ടൽ തൊഴിലാളിയായിരുന്നു രാജു. അസുഖം വന്നതോടെ ജോലി നിർത്തി. മൂന്ന് നേരം ഡയാലിസിസ് ചെയ്യേണ്ടതു കൊണ്ട് ഭാര്യ ലീലയും ഇപ്പോൾ പണിക്ക് പോകുന്നില്ല. ഈ മാലിന്യം ഇവിടെ നിന്ന് നീക്കാൻ ലീല മുട്ടാത്ത വാതിലുകളില്ല. ലീലയുടെ പരാതി ആരും ചെവി കൊണ്ടില്ല.

നിത്യവൃത്തിക്ക് തന്നെ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് കുടുംബം. ചികിത്സക്കും പണം കണ്ടെത്തണം. ഇതിനിടയിലും ഈ മാലിന്യം ഇവിടെ നിന്ന് നീക്കാൻ പണം നൽകാൻ തയ്യാറാണെന്ന് വരെ ഇവര്‍ അറിയിച്ചു.

സെന്ന മുറിക്കും, പക്ഷേ ആര് വേരോടെ പിഴുതെറിയും? വനം വകുപ്പ് - പേപ്പർ പ്രൊഡക്ട്സ് ലിമിറ്റ‍ഡ് കരാറിനെതിരെ വിമർശനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കി 26കാരന് 47 വർഷം തടവ്
അരൂരിൽ 'ദേശാടനപക്ഷി', യുഡിഎഫിൽ കലാപം; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ