ഇന്നലെ രാത്രിമുതൽ കാണാനില്ല; രാവിലെ സമീപത്തെ കൃഷിയിടത്തില്‍ കര്‍ഷകന്‍റ മൃതദേഹം കണ്ടെത്തി, ഒരാള്‍ കസ്റ്റഡിയില്‍

Published : Jan 09, 2025, 01:46 PM IST
ഇന്നലെ രാത്രിമുതൽ കാണാനില്ല; രാവിലെ സമീപത്തെ കൃഷിയിടത്തില്‍ കര്‍ഷകന്‍റ മൃതദേഹം കണ്ടെത്തി, ഒരാള്‍ കസ്റ്റഡിയില്‍

Synopsis

കൊല്ലം പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷക തൊഴിലാളി മരിച്ചു.

കൊല്ലം: കൊല്ലം പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷക
തൊഴിലാളി മരിച്ചു. അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. സോമൻ്റെ ഭാര്യ  പൊലീസിൽ പരാതി നൽകാൻ ഒരുങ്ങവേയാണ് രാവിലെ 8 മണിയോടെസമീപത്തെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ ശൂരനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൃഷി ചെയ്യാൻ കഴിയാത്ത വിധം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. 

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു