കാട്ടുപന്നിശല്യത്തിന് പരിഹാരം തേടി കര്‍ഷകന്റെ ഒറ്റയാള്‍സമരം

Published : Dec 27, 2020, 08:13 PM IST
കാട്ടുപന്നിശല്യത്തിന് പരിഹാരം തേടി  കര്‍ഷകന്റെ ഒറ്റയാള്‍സമരം

Synopsis

കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമായി അവയെ ക്ഷുദ്രജീവി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച് ദില്ലിയിലെ സമരം അവസാനിപ്പിക്കാന്‍ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

കോഴിക്കോട്: കാട്ടുപന്നിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട്  ഒറ്റയാള്‍സമരം നടത്തി കര്‍ഷകന്‍ എം എ ജോസഫ്. മലയോര മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നിശല്യത്തിന് പരിഹാരം കാണണമെന്നും കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമാണ് കൂടരഞ്ഞിയിയിലെ കര്‍ഷകനായ എം എ ജോസഫ്  താമരശ്ശേരി ഫോറസ്റ്റ റേഞ്ച് ഓഫീസിനു മുമ്പില്‍  ഒറ്റയാള്‍ സമരം നടത്തുന്നത്. മൂന്നു ദിവസമായി തുടരുന്ന സമരത്തിന് വിവിധ കര്‍ഷക സംഘടന പ്രതിനിധികള്‍ അഭിവാദ്യമര്‍പ്പിച്ചു.

കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമായി അവയെ ക്ഷുദ്രജീവി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച് ദില്ലിയിലെ സമരം അവസാനിപ്പിക്കാന്‍ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ വി സെബാസ്റ്റ്യന്‍, രാജു ജോണ്‍, പി സി റഹീം, സലിം പുല്ലടി, അഡ്വ. നിഷാന്ത് ജോസ്, ബെന്നി ലൂക്ക, പി കെ ദാമോദരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ
പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ