കണ്ടത് ആശുപത്രിയിൽ നിന്നും അച്ഛനും അമ്മയും എത്തിയപ്പോൾ; വീടിനുള്ളിൽ യുവാവിന്‍റെ മൃതദേഹം, രണ്ട് ദിവസത്തെ പഴക്കം

Published : Jan 18, 2025, 10:35 PM IST
കണ്ടത് ആശുപത്രിയിൽ നിന്നും അച്ഛനും അമ്മയും എത്തിയപ്പോൾ; വീടിനുള്ളിൽ യുവാവിന്‍റെ മൃതദേഹം, രണ്ട് ദിവസത്തെ പഴക്കം

Synopsis

അച്ഛൻ അസുഖ ബാധിതനായി ചിറയിൻകീഴ് താലൂക്ക്‌ ആശുപത്രിയിൽ ആയിരുന്നതിനാൽ കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല

തിരുവനന്തപുരം: കായിക്കര മൂലൈതോട്ടത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മൂലതട്ടം മൂർത്തൻ വിളാകത്ത് രാജൻ എന്നറിയപ്പെടുന്ന തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അച്ഛൻ അസുഖ ബാധിതനായി ചിറയിൻകീഴ് താലൂക്ക്‌ ആശുപത്രിയിൽ ആയിരുന്നതിനാൽ കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഹാളിലെ തറയിൽ മരിച്ച നിലയിൽ തോമസിനെ കണ്ടെത്തിയത്. തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി