കാറിനുള്ളിൽ അച്ഛനെയും മകനേയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകൻ മരിച്ചു, അച്ഛൻ ഗുരുതരാവസ്ഥയിൽ

Published : May 17, 2026, 11:13 PM IST
Father and son found poisoned

Synopsis

തിരുവനന്തപുരത്ത് കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മകൻ അഖിൽ (28) മരിച്ചു. അച്ഛൻ വേണുഗോപാലൻ നായർ (62) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മരണകാരണം വ്യക്തമല്ല.

തിരുവനന്തപുരം: കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മകൻ മരിച്ചു. അച്ഛൻ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. പള്ളിച്ചൽ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനിൽ അഖിൽ (28) ആണ് മരിച്ചത്. അച്ഛൻ വേണുഗോപാലൻ നായർ (62) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് പ്രാവച്ചമ്പലത്തിന് സമീപത്ത് വെച്ച് അച്ഛനെയും മകനെയും നുരയും പതയും വന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.

ഉടനെ നേമം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രാത്രിയോടെ അഖിൽ മരണപ്പെടുകയായിരുന്നു. ഡ്രൈവറായിരുന്നു അഖിൽ. അച്ഛൻ വേണുഗോപാലൻ നായർ കർഷകനാണ്. മരണ കാരണം വ്യക്തമല്ലെന്നും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും നരുവാമ്മൂട് പൊലീസ് പറഞ്ഞു.സംഭവത്തിൽ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും വേണുഗോപാലൻ നായർ അബോധാവസ്ഥയിലായതിനാൽ വിവരം ഒന്നും ലഭിച്ചില്ല. മറ്റ് ബന്ധുക്കളോടുൾപ്പടെ വിവരം അന്വേഷിക്കുന്നതായി പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ മൂന്ന് യുവാക്കൾ, പരിശോധനയിൽ കിട്ടിയത് എംഡിഎംഎ
കോണ്‍ഗ്രസിന്‍റെ വനിതാ നേതാക്കളിലെ സമര മുഖം, അഡ്വ. ബിന്ദു കൃഷ്ണക്ക് കന്നിവിജയത്തിൽ മന്ത്രിസ്ഥാനം