
ചേർത്തല:അച്ഛനും അമ്മയും മരിച്ചെന്ന് കരുതി ആത്മഹത്യയ്ക്ക് ശ്രമിച്ച് മകള്‍. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് തൂങ്ങി മരിച്ച പിതാവിനേയും വിഷം കഴിച്ച് അവശനിലയിലുമായ അമ്മയേയുമാണ്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയമാണ് ഞരമ്പ് മുറിച്ച് മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എസ് എൽ പുരം തോപ്പിൽ സനൽകുമാറിനെയാണ് (കുട്ടപ്പൻ- 46 ) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സനല്‍കുമാറിന്‍റെ ഭാര്യ പ്രീതയെ (40) വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ വീടിനുള്ളിലും കണ്ടെത്തിയിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് ഇവരുടെ പതിനാറ് വയസുകാരിയായ മകള്‍ കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മകളുടെ നിലവിളികേട്ടാണ് അയൽവാസികൾ സ്ഥലത്തെത്തിയത്. സനൽകുമാർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. പ്രീതയും മകളും അപകടനില തരണം ചെയ്തു. മജിസ്ട്രേറ്റ് എത്തി പ്രീതയുടെയും മകളുടേയും മൊഴി രേഖപ്പെടുത്തി. സനൽകുമാർ എഴുതിയ കുറിപ്പും പൊലീസ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറാണ് സനൽകുമാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam