കൈക്കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Published : Nov 30, 2024, 04:22 PM IST
കൈക്കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Synopsis

കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം

ആലപ്പുഴ: മാളികമുക്കിൽ കൈക്കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. 39 വയസുള്ള ഔസേപ്പ് ദേവസ്യയാണ് ഒന്നരവയസുള്ള മകൾ അഗ്നയുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്കിൽ ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ വീട്ടിൽ വന്നതാണ് അനീഷ്. പിന്നീട് അനീഷും ഭാര്യയുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ക്ഷുഭിതനായ അനീഷ് കുഞ്ഞിനെയും കൊണ്ട് എറണാകുളം - കായംകുളം പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-255205)

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും