വണ്ണം വെക്കുമെന്ന ഭയം, ഭക്ഷണം ഒഴിവാക്കി വ്യായാമം; കണ്ണൂരിൽ 18കാരിക്ക് ദാരുണാന്ത്യം

Published : Mar 09, 2025, 08:14 PM ISTUpdated : Mar 09, 2025, 08:46 PM IST
വണ്ണം വെക്കുമെന്ന ഭയം, ഭക്ഷണം ഒഴിവാക്കി വ്യായാമം; കണ്ണൂരിൽ 18കാരിക്ക് ദാരുണാന്ത്യം

Synopsis

വണ്ണം വെക്കുമോ എന്ന ആശങ്കയിൽ ഭക്ഷണം കഴിക്കാതിരിക്കുന്നതും ആധിയുണ്ടാകുന്നതും പ്രത്യേക മാനസികാവസ്ഥയെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി.

കണ്ണൂർ: ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കണ്ണൂരിൽ പതിനെട്ടുകാരി മരിച്ചു. മെരുവമ്പായി സ്വദേശിയായ ശ്രീനന്ദയാണ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വണ്ണം കൂടുമെന്ന ചിന്തയിൽ ഭക്ഷണം കഴിക്കാതിരിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിരുന്നു ശ്രീനന്ദയെന്ന് ബന്ധുക്കൾ പറയുന്നു. ഓൺലൈനിലൂടെ ചില ഡയറ്റ് പ്ലാനുകൾ കുട്ടി പിന്തുടർന്നിരുന്നുവെന്നും പറയുന്നു. 

വണ്ണം വെക്കുമോ എന്ന ആശങ്കയിൽ ഭക്ഷണം കഴിക്കാതിരിക്കുന്നതും ആധിയുണ്ടാകുന്നതും പ്രത്യേക മാനസികാവസ്ഥയെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി. അനോക്സിയ നെർവോസ എന്ന മാനസിക പ്രശ്നമാണിതെന്നും അശാസ്ത്രീയ ഡയറ്റ് ഉൾപ്പെടെ ഇതിന്‍റെ ലക്ഷണങ്ങളാണെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റായ ഡോ.ഗായത്രി രാജൻ പറഞ്ഞു.

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ