
പാലക്കാട്: കുമ്മാട്ടി ഉത്സവത്തിനിടെ കൂട്ടത്തല്ല്. ആലത്തൂർ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെയാണ് സംഘട്ടനം. ഉത്സവത്തിനിടെ ക്ഷേത്ര മൈതാനത്താണ് കൂട്ടത്തല്ല് നടന്നത്. ഏപ്രിൽ ഒമ്പതിനായിരുന്നു ഉത്സവം. വീഡിയോ ഇപ്പോഴാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തെത്തുന്നത്. സംഘട്ടനത്തിൽ ചിലർക്ക് പരിക്കേറ്റു. വാദ്യമേളങ്ങൾക്കിടെ ഒരു സംഘം ആളുകൾ ചെളിവെള്ളത്തിൽ കിടന്ന് അടിപിടി കൂടുന്നതും ആനപ്പിണ്ടം എടുത്ത് പരസ്പരം എറിയുന്നതും വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. കുമ്മാട്ടിയോട് അനുബന്ധിച്ച് സ്ഥിരമായി അടിപിടി നടക്കാറുണ്ടെന്നും ആർക്കും ഗുരുതരമായ പരിക്കില്ലെന്നും പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam