എറണാകുളത്ത് പഴയ വാഹന വിൽപ്പനശാലയിൽ തീപിടുത്തം

By Web TeamFirst Published Mar 6, 2021, 3:59 PM IST
Highlights

ബാബുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കാർ വില്പനശാല. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയർ ഫോഴ്‌സിന്റ സഹായത്തോടെ തീ അണച്ചു.

കൊച്ചി: എറണാകുളം  കാക്കൂരിൽ പഴയ വാഹന വിൽപ്പനശാലയിൽ തീപിടുത്തം ഉണ്ടായി. നിരവധി പഴയ വാഹനങ്ങൾ കത്തി നശിച്ചു. 

ബാബുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കാർ വില്പനശാല. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പഴയ കാറിൻറെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റുന്നതിനിടെ  സമീപത്തെ പുല്ലിലേക്ക് തീ പടർന്നാണ് സംഭവം ഉണ്ടായത്.  ഫയർ ഫോഴ്സ് യുണിറ്റുകൾ എത്തി തീ അണച്ചു.

Read Also: ഉടുമ്പന്‍ചോലയില്‍ എംഎം മണി തന്നെ; ദേവികുളത്ത് ആര്‍. ഈശ്വന്‍, എ രാജ എന്നിവര്‍ പരിഗണനയില്‍...

 

click me!