പാളയത്ത് സംസം ഹോട്ടലിൽ തീപിടുത്തം; രക്ഷകരായി ഫയർഫോഴ്സ്, ഒഴിവായത് വൻദുരന്തം

Published : Dec 15, 2023, 05:47 PM IST
പാളയത്ത് സംസം ഹോട്ടലിൽ തീപിടുത്തം; രക്ഷകരായി ഫയർഫോഴ്സ്, ഒഴിവായത് വൻദുരന്തം

Synopsis

നിരനിരയായി ഹോട്ടലുകൾ ഉള്ള ഭാഗത്തുണ്ടായ തീപിടുത്തം പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് ഹോട്ടലിൽ തീപിടുത്തം. അണ്ടർപാസിന് സമീപത്തായുള്ള സംസം ഹോട്ടലിലെ അടുക്കള ഭാഗത്തായാണ് തീപിടുത്തമുണ്ടായത്. പുക പുറത്തേക്ക് തള്ളുന്ന യന്ത്രത്തിന്റെ മോട്ടോർ കത്തിപ്പോയതാണ് തീപ്പിടുത്തതിന് കാരണം. 
പുക ഉയർന്ന ഉടൻ ആളുകളെ പുറത്ത് എത്തിച്ചതിനാൽ ആർക്കും പരിക്കില്ല.  ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി ഉടൻ തീയണച്ചു. 
നിരനിരയായി ഹോട്ടലുകൾ ഉള്ള ഭാഗത്തുണ്ടായ തീപിടുത്തം പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

പാളയം സംസം ഹോട്ടലിൽ തീപിടിത്തം

PREV
click me!

Recommended Stories

അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു
'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം