
കൊല്ലം: കൊല്ലം വെളിയം ഗ്രാമ പഞ്ചായത്തില്‍ (Veliyam Panchayat) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറാം വാര്‍ഡിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തീപിടിത്തം. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെളിയം ഗ്രാമ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കളപ്പില വാര്‍ഡിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് അഗ്നിബാധ ഉണ്ടായത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.
സമീപവാസികളായ അളുകളാണ് തീപടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് തീക്കെടുത്തി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സിപിഎമ്മും ബിജെപിയും ശക്തമായ മത്സരം നടക്കുന്ന വാര്‍ഡ് കൂടിയാണ് കളപ്പില. സിപിഎം പ്രതിനിധിയായ വാര്‍ഡ് മെമ്പര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വയനാട് നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു; കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലെ രണ്ടാമത്തെ സംഭവം
കല്‍പ്പറ്റ: പനമരത്തിനടുത്ത് പച്ചിലക്കാട് വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. പച്ചിലക്കാട് സ്വദേശി കാരികുയ്യന്‍ ലുക്മാന്റെ കെ എല്‍ 12 എം 8340 നമ്പര്‍ പള്‍സര്‍ ബൈക്കാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
സാമൂഹിക വിരുദ്ധര്‍ കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ സമാനരീതിയിലുള്ള രണ്ടാമത്തെ സംഭവമാണ് നടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കണിയാമ്പറ്റയിലും വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് ദുരൂഹ സാഹചര്യത്തില്‍ അഗ്നിക്കിരയായിരുന്നു.