
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ തീപിടുത്തം. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തീപിടുത്തത്തില്‍ ആളപായമില്ല. പമ്പിന് മുന്നിലെ പരസ്യ ബോർഡിനാണ് തീപിടിച്ചത്. പെട്ടെന്ന് തന്നെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരസ്യ ബോർഡിൽ ഷോർട്ട് സർക്യൂട്ട് തടയുന്നതിനുള്ള സംവിധാനമുണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി. നഗരത്തിലെ എല്ലാ പെട്രോൾ പമ്പുകളിലും ഇത് ഉറപ്പാക്കുമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam