വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീപിടുത്തം; രണ്ട് മുറികൾ പൂർണമായും കത്തിനശിച്ചു

Published : Mar 29, 2021, 02:28 PM IST
വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീപിടുത്തം; രണ്ട് മുറികൾ പൂർണമായും കത്തിനശിച്ചു

Synopsis

ഫയർഫോഴ്സും നാട്ടുകാരും റിസോർട്ട് ജീവനക്കാരും ചേർന്ന് തീ അണച്ചു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. 

തിരുവനന്തപുരം വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീപിടുത്തം. നോർത്ത് ക്ലിഫിൽ ക്ലഫോട്ടി റിസോർട്ടിന്‍റെ മുകളിലെ നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിൽ റിസോർട്ടിലെ രണ്ട് എസി റൂമുകൾ പൂർണമായും കത്തിനശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കാക്കുന്നത്. ഫയർഫോഴ്സും നാട്ടുകാരും റിസോർട്ട് ജീവനക്കാരും ചേർന്ന് തീ അണച്ചു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി