
തൃശൂർ: തീയിലകപ്പെട്ട പാമ്പിന് രക്ഷകരായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ. തീയിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, അതിന് കുടിക്കാൻ വെള്ളം കൂടി നൽകി ഉദ്യോഗസ്ഥൻ. തൃശൂർ ജില്ലയിലെ അവിണിശ്ശേരി ചൂലൂർ അമ്പലത്തിനടുത്ത് രണ്ടര ഏക്കർ പറമ്പിൽ തീപ്പിടിച്ചപ്പോൾ അത് അണക്കുന്നതിനായി തൃശൂർ ഫയർ സ്റ്റേഷനിൽ നിന്നും എത്തിയതായിരുന്നു ഫയർ ഫോഴ്സ് അംഗങ്ങൾ. തീ കെടുത്തിയപ്പോഴാണ് കനലുകൾക്കിടയിൽ ഒരു മൂർഖൻ പാമ്പിനെ അവർ കണ്ടത്. പാമ്പിനെ തീയിൽ നിന്ന് മാറ്റി അതിന്റെ ദേഹത്ത് വെള്ളമൊഴിച്ചു. അതിന് ശേഷം പാമ്പിനെ തിരികെ കാട്ടിലേക്ക് തിരികെ വിട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam