മുനമ്പത്ത് പുലര്‍ച്ചെ രണ്ടിന് പടക്കം പൊട്ടിച്ച് പ്രകടനം, സുരേഷ് ​ഗോപിക്ക് കൈയടി, മറ്റ് എംപിമാർക്ക് വിമർശനം

Published : Apr 04, 2025, 05:07 AM ISTUpdated : Apr 04, 2025, 06:21 AM IST
മുനമ്പത്ത് പുലര്‍ച്ചെ രണ്ടിന് പടക്കം പൊട്ടിച്ച് പ്രകടനം, സുരേഷ് ​ഗോപിക്ക് കൈയടി, മറ്റ് എംപിമാർക്ക് വിമർശനം

Synopsis

വഖഫ് നിയമ ഭേദ​ഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു.

കൊച്ചി: വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതോടെ അർധരാത്രിയിൽ ആഹ്ലാദ പ്രകടനവുമായി മുനമ്പത്തെ സമരക്കാർ. പുലർച്ചെ രണ്ടരക്ക്  സമര സമിതിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും കേന്ദ്ര സർക്കാരിനും ബിജെപിക്കും നന്ദി  പറഞ്ഞും പ്രകടന നടത്തി. നിയമഭേദ​ഗതിയെ എതിർത്ത കേരളത്തിലെ എംപിമാരെ വിമർശിച്ചപ്പോൾ ഭേദ​ഗതിയെ അനുകൂലിച്ച ബിജെപി എംപി സുരേഷ് ​ഗോപിയെ സമരക്കാർ പ്രശംസിച്ചു. ഭൂമിയുടെ റവന്യു അവകാശം പുനഃസ്ഥാപിക്കുംവരെ നിരാഹാര സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ബില്‍ ലോക്സഭയില്‍ പാസായപ്പോഴും മുനമ്പത്ത് ആഹ്ലാദ പ്രകടനവും പടക്കം പൊട്ടിക്കലും നടന്നിരുന്നു.  

വഖഫ് നിയമ ഭേദ​ഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. ഇതോടെ ബിൽ പാർലമെന്റ് കടന്നു. ഇനി രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടാൽ നിയമമാകും. മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിൽ പ്രതിപക്ഷ അം​ഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളി. 

വഖഫ് നിയമ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ പാസായിരുന്നു.  232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. രാജ്യസഭയിലും മണിക്കൂറുകൾ ചർച്ച നീണ്ടു. ലോക്സഭയിലും രാജ്യസഭയിലും  പ്രതിപക്ഷ അം​ഗങ്ങൾ അവതരിപ്പിച്ച ഭേദ​ഗതികൾ വോട്ടിനിട്ട് തള്ളി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി: മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കുഞ്ഞിന് 3 ലക്ഷം വിലയിട്ടു, തന്നെ തടവിലാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗർഭിണി; കോട്ടയത്ത് കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം, അറസ്റ്റ്