
തൃശൂര്‍: എസ്എംഎ ബാധിതരെ സഹായിക്കാന്‍ രൂപീകരിച്ച കൂട്ടെന്ന വൊളന്റിയര്‍ കൂട്ടായ്മയുടെ ആദ്യ സംഗമം ഇരിങ്ങാലക്കുടയില്‍ നടന്നു. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഈ ചെറുപ്പക്കാര്‍, അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയം മസ്‌കുലാര്‍ ഡിസ്‌ട്രോഫി, സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതര്‍ക്കായി പങ്കുവയ്ക്കുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള എസ്എംഎ ബാധിതര്‍ക്കൊപ്പം ഈ ചെറുപ്പക്കാരുണ്ട്. അവരുടെ സ്‌നേഹ സംഗമമാണ് ഇരിങ്ങാലക്കുടയില്‍ നടന്നത്. കയ്പ്പമംഗലം എംഎല്‍എ ഇ.ടി ടൈസണ്‍ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് സഞ്ജയ് ചടങ്ങിന്റെ ഭാഗമായി.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി സംഘടിപ്പിച്ച എസ്.എം.എ ബോധവത്കരണ ക്യാമ്പയിനിലൂടെയാണ് കൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 'ഉയരാം ഒരിടത്തിലേക്ക്', 'വേണം ഒരിടം' എന്നിങ്ങനെ വിവിധ ക്യാമ്പയിനുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടും കൂട്ടിലെ കൂട്ടുകാരും മുന്നിട്ടിറങ്ങി. എസ്എംഎ ബാധിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് ട്രസ്റ്റ് അംഗങ്ങള്‍ക്കായി നടത്തുന്ന ഒത്തുചേരലുകള്‍ മുതല്‍ മൈന്‍ഡിന്റെ സ്വപ്നപദ്ധതിയായ 'ഒരിടം' എന്ന സമ്പൂര്‍ണ പുനരധിവാസ കേന്ദ്രത്തിന് വേണ്ടിയുള്ള യാത്രകള്‍ക്ക് വരെ കൂട്ടിലെ കൂട്ടുകാരാണ് കൂട്ട്.
ആമസോണിൽ അകപ്പെട്ട ജൂലിയാന കെപ്‌കയുടെ അതിജീവനത്തിന്‍റെ കഥ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam