കടലില്‍ കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്തിയില്ല; ദേശീയപാത ഉപരോധിച്ച് നാട്ടുകാ‍ര്‍, എംഎല്‍എയോടും പ്രതിഷേധം

Published : Jan 09, 2024, 07:24 PM IST
കടലില്‍ കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്തിയില്ല; ദേശീയപാത ഉപരോധിച്ച് നാട്ടുകാ‍ര്‍, എംഎല്‍എയോടും പ്രതിഷേധം

Synopsis

നന്തിയില്‍ കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ മത്സ്യതൊഴിലാളിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ല

കോഴിക്കോട്: നന്തിയില്‍ കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ മത്സ്യതൊഴിലാളിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. വളയില്‍ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം കനത്ത മഴയിലും ഇടിമിന്നലിലും തകരുകയായിരുന്നു. കടലൂര്‍ സ്വദേശി പീടിക വളപ്പില്‍ റസാഖ് (50)നെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന തട്ടാന്‍ കണ്ടി അഷ്‌റഫ് നീന്തി രക്ഷപ്പെട്ടു. 

അതേസമയം സംഭവസ്ഥലത്തെത്തിയ എം എല്‍ എ കാനത്തില്‍ ജമീലയോട് ജനങ്ങള്‍ പ്രതിഷേധം അറിയിച്ചു. പ്രദേശത്തെ മുഴുവന്‍ വള്ളങ്ങളും തിരച്ചിലാരംഭിച്ചെങ്കിലും, കോസ്റ്റ് ഗാര്‍ഡിന്റെ യാതൊരു സഹായവും ലഭിച്ചില്ലന്ന കാരണത്താല്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. തഹസില്‍ദാര്‍ സ്ഥലത്തെത്തി ഒരു മണിക്കൂറിനകം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും, കോസ്റ്റ് ഗാര്‍ഡും തിരച്ചിലില്‍ പങ്കുചേരുമെന്നറിയിച്ചതോടെ ഉപരോധം പിന്‍വലിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ ഒരു ഹെലികോപ്റ്ററും മൂന്ന് ബോട്ടുകളും തിരച്ചിലിനായി എത്തിയിട്ടുണ്ട്.

ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ സംഘർഷം; തടയാനെത്തിയ പൊലീസുകാരന് വെട്ടേറ്റു; ​ഗുണ്ടകൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം