
തൃശൂർ : ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും കരയിലെത്തിച്ചു. ഫിഷറീസ് വകുപ്പ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഫലം കണ്ടത്. ആലപ്പുഴ കലവൂർ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥയിലുള്ള അൽഫോൺസ ബോട്ടാണ് അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് രണ്ടു നോട്ടിക്കൽ മൈൽ അകലെ വെച്ച് എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയത്. അഴീക്കോട് നിന്നും പോയ റെസ്ക്യൂ ബോട്ടാണ് മത്സ്യത്തൊഴിലാളി ബോട്ടിനെയും അതിലെ 18 തൊഴിലാളികളെയുംകരയിലെത്തിച്ചത്.
കാലാവസ്ഥാ വിഭാഗം അറിയിപ്പ്, കേരളത്തിൽ മഴ കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam