
കണ്ണൂർ : മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. കണ്ണൂരിൽ നിന്നും 67 നോട്ടിക്കൽ മെയിൽ അകലെവെച്ചാണ് അപകടം നടന്നത്. ശനിയാഴ്ച പുലർച്ചെ മുതലാണ് ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയത്. വൈകുന്നേരത്തോടെ പൂർണമായും മുങ്ങിയ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഹാം റേഡിയോ വഴിയാണ് ലഭ്യമായത്. പിന്നീട് കോസ്റ്റൽ പൊലീസ് എത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. എട്ടു തമിഴ്നാടു സ്വദേശികളും അഞ്ച് ആസാം സ്വദേശികളും അടക്കം പതിമൂന്ന് മത്സ്യ തൊഴിലാളികളെയും പുലർച്ചെയോടെ അഴിക്കൽ ഹാർബറിൽ എത്തിച്ചു. ഇരുപത് ദിവസം മുമ്പാണ് ഇവർ മത്സ്യബന്ധനത്തിനായി മുനമ്പത്ത് നിന്നും പുറപ്പെട്ടത്.
(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam