മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിൻ തകരാറിലായി തൊഴിലാളികൾ കടലിൽ കുടുങ്ങി, കരയ്ക്കെത്തിച്ച് മറൈൻ എൻഫോഴ്സ്മെന്റ്

Published : Feb 04, 2025, 09:18 PM IST
മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിൻ തകരാറിലായി തൊഴിലാളികൾ കടലിൽ കുടുങ്ങി, കരയ്ക്കെത്തിച്ച് മറൈൻ എൻഫോഴ്സ്മെന്റ്

Synopsis

കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടാണ് കടലിൽ കുടുങ്ങിയത്. 

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കുടുങ്ങിയ ബോട്ടിനെയും തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ രക്ഷിച്ച് കരയ്ക്കെത്തിച്ചു.  വിഴിഞ്ഞം ഹാർബറിൽനിന്നും  തെക്കു ഭാഗത്തായി മൂന്ന് നോട്ടിക്കൾ മൈൽ അകലെ എൻജിൻ തകരാറിലായി കിടന്ന ബോട്ടും അതിലുണ്ടായിരുന്ന തൊഴിലാളികളേയുമാണ് ചൊവ്വാഴ്ച മറൈൻ എൻഫോഴ്സ്മെന്‍റ് കരയ്ക്കെത്തിച്ചത്. 

കൊല്ലം സ്വദേശി അനിൽ ജോൺ എന്ന വ്യക്തിയുടെ ഉടമസ്ഥയിൽ ഉള്ള ബോട്ടാണ് മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിനെ തുടർന്ന് കടലിൽ പെട്ടു പോയത്. വിഴിഞ്ഞത്തുനിന്നും മറൈൻ ആംബുലൻസിൽ മറൈൻ എൻഫോഴ്സ്മെന്റ്  എസ്.ഐ ദീപുവിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ  തകരാറിലായ ബോട്ടിനെയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി വിഴിഞ്ഞം ഹാർബറിൽ എത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ