യുവാവിനെ വീടുകയറി വെട്ടിയ അഞ്ചംഗ സംഘം അറസ്റ്റില്‍

Published : Mar 02, 2020, 08:54 PM IST
യുവാവിനെ വീടുകയറി വെട്ടിയ അഞ്ചംഗ സംഘം അറസ്റ്റില്‍

Synopsis

കായംകുളം, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ശങ്കറിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ ടീം ആണ് ഇവരെന്ന് പൊലീസ് പറഞ്ഞു

കായംകുളം: നിരവധി കേസുകളിൽ പ്രതികളായ അഞ്ചംഗ സംഘം അറസ്റ്റിൽ. വീടുകയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ഞക്കനാൽ അനൂപ് ഭവനിൽ ശങ്കർ (25), കാപ്പിൽ മേക്ക് കൃപയിൽ ശ്രീകുമാർ (39), കാപ്പിൽ മേക്ക് ചന്ദ്രാലയത്തിൽ അക്ഷയ്ചന്ദ്രൻ(21), ഞക്കനാൽ കൊല്ലശേരിൽ വിഷ്ണു (29) ഇലിപ്പക്കുളം രാമച്ചിനേത്ത് നിയാസ് (18) എന്നിവരാണ് അറസ്റ്റിലായത്.

കായംകുളം, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ശങ്കറിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ ടീം ആണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കാപ്പിൽ നിഖിൽ ഭവനത്തിൽ നിഖിലിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന ഇവർ നിഖിലിനെ വെട്ടി പരിക്കേൽപ്പിക്കുകയും വീട് തല്ലിതകർക്കുകയും ചെയ്തിരുന്നു. ഇവരുടെ കഞ്ചാവ് കച്ചവടത്തിന് നിഖിൽ തടസം നിന്നതാണ് വിരോധത്തിന് കാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.  

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും വിഷംകൊടുത്ത് കൊന്ന് ടെക്കി ജീവനൊടുക്കി

കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത പതിമൂന്നുകാരി ലൈംഗിക പീഡനത്തിനിരയായി: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ അന്യായമായി തടങ്കലിൽ വെച്ചു, മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓട്ടോറിക്ഷയിലെത്തിയ കോൺഗ്രസ് നേതാവിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ചു, ​ഗുരുതര പരിക്ക്; നാല് പേർ പിടിയിൽ
കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്