ആനയെ കൊന്ന് കൊമ്പുകൾ എടുത്തതോ? ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചുപേർ അറസ്റ്റിൽ

Published : Aug 11, 2025, 11:05 PM ISTUpdated : Aug 11, 2025, 11:06 PM IST
idukki

Synopsis

തേനി ആണ്ടിപ്പെട്ടിയിൽ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 

കുമളി: തേനി ആണ്ടിപ്പെട്ടിയിൽ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെയും കേരളത്തിലെയും സ്വദേശികളായ ബൊമ്മരാജ്, പാണ്ഡീശ്വരൻ, മഹാലിംഗം, ബാലാജി, ഈശ്വരൻ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ആന കൊമ്പുകളും പിടികൂടി. ആനയെ കൊന്ന് കൊമ്പുകൾ എടുത്തതാണോയെന്ന അന്വേഷണം ആരംഭിച്ചു. തേനി ജില്ലയിലെ ആൻഡിപ്പെട്ടി താലൂക്കിലുള്ള മേഘമല വനം റേഞ്ചിലെ ബൊമ്മരാജപുരം എന്ന മലയോര ഗ്രാമത്തിലെ താമസക്കാരനായ ബൊമ്മരാജാണ് പിടിക്കപ്പെട്ടവരിൽ പ്രധാനി.

ഇയാൾ തൻ്റെ കൈവശമുണ്ടായിരുന്ന രണ്ട് ആനക്കൊമ്പുകൾ വിൽക്കുന്നതിനായി കടമലക്കുണ്ട് ഗ്രാമത്തിലെ പാണ്ഡീശ്വരൻ, മയിലാടുംപാറ സ്വദേശി മഹാലിംഗം എന്നിവരുമായി ബന്ധപ്പെട്ടു. ഇതിനെക്കുറിച്ച് വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ബൊമ്മരാജിനെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവർ മൂന്നുപേരും പെരിയകുളത്തിനടുത്തുള്ള ബംഗ്ലാപ്പട്ടിയിലെ ബാലാജി, ഈശ്വരൻ എന്നിവരുമായി ആനക്കൊമ്പ് വിൽപനയെക്കുറിച്ച് ചർച്ച നടത്തി.

ഈ വിവരം സ്ഥിരീകരിച്ചതോടെ, വനംവകുപ്പ് ഉദ്യോഗസ്ഥർ അഞ്ചുപേരെയും അറസ്റ്റ് ചെയ്യുകയും ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ആനക്കൊമ്പുകളും പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന്, ഇവരെ മേഘമല ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തിച്ചു. അവിടെവെച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, പിടിച്ചെടുത്തത് നാലോ അഞ്ചോ വയസ്സുള്ള കുട്ടിയാനയുടെ കൊമ്പുകളാണെന്നും ഇതിന് ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുമെന്നും കണ്ടെത്തി. പ്രതികൾക്ക് ആനക്കൊമ്പ് എങ്ങനെ ലഭിച്ചു, ഏത് വനമേഖലയിലാണ് ആനയെ വേട്ടയാടിയത് എന്നതിനെക്കുറിച്ച് വനംവകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായവർക്കെതിരെ വനസംരക്ഷണ നിയമപ്രകാരം കേസെടുത്ത് തേനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു