സുല്‍ത്താന്‍ബത്തേരി: ആകെയുള്ള മൂന്ന് എംഎല്‍എമാരും കെ.സി വേണുഗോപാലിനെ പിന്തുണച്ച വയനാട്ടില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്‌ളെക്‌സ് ബോര്‍ഡ്. സുല്‍ത്താന്‍ബത്തേരിക്കടുത്ത നായ്ക്കട്ടിയിലാണ് വെള്ളിയാഴ്ച്ച ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 'ജനമനസ്സറിഞ്ഞ ജനനായകന് അഭിവാദ്യങ്ങള്‍' എന്നാണ് ടൗണിൽ ദേശീയപാതയോരത്ത് ഉയര്‍ത്തിയ ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്. എന്നാല്‍ ബോര്‍ഡ് ആരുടെ പേരിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന കാര്യങ്ങളെ കുറിച്ചൊന്നും സൂചനയില്ല. മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രം കൂടിയാണ് നൂല്‍പ്പുഴ പഞ്ചായത്തിലുള്‍പ്പെടുന്ന നായ്‌ക്കെട്ടി.
മേപ്പാടിക്കടുത്ത നെടുമ്പാല പള്ളിക്കവലയിലും കഴിഞ്ഞ ദിവസം വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി അഭിവാദ്യം ചെയ്തുള്ള ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. 'പള്ളിക്കവല കോണ്‍ഗ്രസുകാര്‍' ആണ് ബോര്‍ഡ് സ്ഥാപിച്ചത്. ''നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരന്‍ സതീശന് ഹൃദയഭിവാദ്യങ്ങള്‍'' എന്നായിരുന്നു ഈ ബോര്‍ഡിലുണ്ടായിരുന്നത്. അതേ സമയം വിഡി സതീശനെ മുഖ്യമന്ത്രിയാക്കണെന്ന് ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നാളെ രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടക്കുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam