
വയനാട്: ആഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച് കാലവര്‍ഷക്കെടുതില്‍ വയനാട് ജില്ലയ്ക്ക് 1411 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ്. കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ്. കെട്ടിടവിഭാഗത്തില്‍ പൊതുമരാമത്ത് വകുപ്പിന് 2.87 കോടിയുടെയും തദ്ദേശസ്വയംഭരണ വകുപ്പിന് 10.47 കോടിയുടെയും നഷ്ടമുണ്ടായി.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 651.09 കിലോമീറ്റര്‍ റോഡിനും ഒമ്പതു പാലങ്ങള്‍ക്കുമായി 7.33 കോടിയുടെയും നഷ്ടമുണ്ടായി. 19 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദേശീയപാതയ്ക്കുണ്ടായ നഷ്ടം 1.36 കോടിയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 1078.17 കിലോമീറ്റര്‍ റോഡ് തകര്‍ന്നത് മൂലമുണ്ടായത് 1.78 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
621 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇതുമൂലം 44.09 കോട് രൂപയുടെ നഷ്ടമുണ്ടായി. ഭാഗികമായി തകര്‍ന്ന 9250 വീടുകള്‍ക്കായി 33.94 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായി.
മറ്റു മേഖലയിലെ നഷ്ടങ്ങള്‍ ഇങ്ങനെ: കൃഷി- 3.31 കോടി. മൃഗസംരക്ഷണം ക്ഷീര വികസനം- 11.90 കോടി. ഫിഷറീസ്- 5.34 കോടി, വനം- 64.8 കോടി. പട്ടികവര്‍ഗ വികസനം- 14.55, വിദ്യാഭ്യാസം- 90.26 ലക്ഷം, വ്യവസായം- 32.6 കോടി, സഹകരണം- 1.07കോടി, പോലീസ്- 36.28 ലക്ഷം. തൊഴില്‍- 1.34, വൈദ്യുതി- 2.50കോടി, കുടുംബശ്രീ- 52 ലക്ഷം, വാട്ടര്‍ അതോറിറ്റി- 3.79കോട്ി, മൈനര്‍ ഇറിഗേഷന്‍- 10.27, കാരാപ്പുഴ ഇറിഗേഷന്‍- 6.26, പൊതുവിതരണം- 7.82, ബി.എസ്.എന്‍.എല്‍- 25.45, ടൂറിസം- 4.61, ബാങ്ക്- 84.99, ഫയര്‍ഫോഴ്‌സ്- 1.92 കോടിയുമാണ് നഷ്ടം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam