പ്രളയത്തിലെ വീരനായകന് വാഹനാപകടത്തില്‍ മരണം

Published : Sep 29, 2018, 10:51 AM IST
പ്രളയത്തിലെ വീരനായകന് വാഹനാപകടത്തില്‍ മരണം

Synopsis

ചെങ്ങനൂരിൽ പ്രളയം നൂറുക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയായപ്പോൾ സ്വന്തം ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി പൂന്തുറ സ്വദേശിയായ ജിനീഷ് ജെറോൺ (23) വാഹനാപകടത്തില്‍ മരിച്ചു. 


തിരുവനന്തപുരം: ‍ ചെങ്ങനൂരിൽ പ്രളയം നൂറുക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയായപ്പോൾ സ്വന്തം ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി പൂന്തുറ സ്വദേശിയായ ജിനീഷ് ജെറോൺ (23) വാഹനാപകടത്തില്‍ മരിച്ചു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂവാർ ഉച്ചക്കട ഭാഗത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ ജിനീഷ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. 

സുഹൃത്തിനൊപ്പം തമിഴ്‌നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജിനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജിനീഷിന്റെ അരയ്ക്ക് താഴെക്കൂടെ എതിരെ വന്ന ലോറിയുടെ ചക്രം കയറി ഇറങ്ങി. ഉടൻ തന്നെ നാട്ടുകാർ ജിനീഷിനെ ആശുപത്രിയിൽ എത്തിച്ചു. 

കോസ്റ്റൽ വാറിയേഴ്‌സ് എന്ന സംഘടനയുടെ അംഗമായ ജിനേഷ് പ്രളയ സമയത്ത് ചെങ്ങനൂർ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ പങ്കെടുത്തിരുന്നു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഴിമതി ഒരവകാശമായി മാറുന്ന സമൂഹം, കള്ളം പറയുന്നത് ഉത്തരവാദിത്തവുമെന്ന് കരുതുന്ന രാഷ്ട്രത്തലവൻമാരുള്ള കാലം: കെ ജയകുമാർ
ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ