
പാവറട്ടി: തൃശൂർ പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തെ തുടർന്ന് ഷവർമ സെൻ്റർ ആരോഗ്യ വകുപ്പ് അടപ്പിച്ചു. കിഴക്കേത്തല വെൽക്കം ഹോട്ടലിൻ്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്ന് ഷവർമ കഴിച്ച 7 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എളവള്ളി മില്ലുംപടി സ്വദേശി കുന്നംപള്ളി നൗഷാദ് (45), മാതാവ് നബി സക്കുട്ടി (62). മകൻ മുഹമ്മദ് ആദി (ആറ് ) എന്നിവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.
പതിനാലാം തീയതി ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് നൗഷാദും മകനും ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചത് വീട്ടിലേക്ക് പാഴ്സൽ കൊണ്ടുവന്നു മാതാവിനെ നൽകിയത്. ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും വയറുവേദനയും ഉണ്ടായി. ബുധനാഴ്ചയോടെ അസുഖം കൂടുതൽ രൂക്ഷമായതിനെ തുടർന്ന് വീട്ടുകാർ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഡോക്ടർ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.
ഭക്ഷ്യവിഷബാധ സാരമായി ബാധിച്ചതായാണ് ചികിത്സിക്കുന്ന ഡോക്ടർ വിശദമാക്കുന്നത്. ഇവരെ കൂടാതെ പൂവ്വത്തൂർ സ്വദേശികളായ പ്രജിത്ത് (11) ശ്രീദേവ് (11) എന്നിവർക്കും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. പ്രജിത്തിനെ രാജ ആശുപത്രിയിലും ശ്രീദേവിനെ പൂവ്വത്തൂരിലെ സ്കൈപ്പ് ഡോക്ടറെ കാണിക്കുകയും ചെയ്തു. രണ്ടുപേരെയും ചൂണ്ടൽ ആശുപത്രിയിലും പ്രവേശിച്ചിട്ടുണ്ട്. എളവള്ളി ആരോഗ്യവകുപ്പ് ഷവർമ സെൻറർ അടപ്പിച്ചു. ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam