ഇൻസ്റ്റമാർട്ടിൽ പഴകിയതും നാറുന്നതുമോ? കൊച്ചിയിലെ ​ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന, നടപടി പരാതിക്ക് പിന്നാലെ

Published : Jul 22, 2026, 11:59 AM IST
Instamart Food Safety ‌

Synopsis

കാലപ്പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത് എന്നാണ് ആരോപണം ഉയര്‍ന്നത്. പരാതിക്ക് പിന്നാലെ കൊച്ചിയിൽ ഇൻസ്റ്റാമാർട്ട് ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി.. പരിശോധനയിൽ, ഗോഡൗണിന് പിന്നിൽ ഭക്ഷ്യസാധനങ്ങൾ കുഴിച്ചു മൂടിയതായി കണ്ടെത്തി.

കൊച്ചി: കൊച്ചിയിലെ ഇൻസ്റ്റമാർട്ട് ഗോഡൗണിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. പഴകിയ സാധനങ്ങൾ വിതരണം ചെയ്യുന്നുവെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. ദില്ലിക്ക് പിന്നാലെ കൊച്ചിയിലും ഇൻസ്റ്റാമാർട്ട് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. കാലപ്പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത് എന്നാണ് ആരോപണം ഉയര്‍ന്നത്. പരാതിക്ക് പിന്നാലെ കൊച്ചിയിൽ ഇൻസ്റ്റാമാർട്ട് ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഗോഡൗണിന് പിന്നിൽ ഭക്ഷ്യസാധനങ്ങൾ കുഴിച്ചു മൂടിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. പരിശോധനയില്‍ ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടിക്ക് പ്രേതബാധ, ഒഴിപ്പിച്ചില്ലെങ്കിൽ ആപത്ത്; 16കാരിയെ പീഡിപ്പിച്ച പ്രതി അമ്മയെ വിശ്വസിപ്പിച്ചത് ഇങ്ങനെ, ഒടുവിൽ അറസ്റ്റ്
തൊപ്പിയും മാസ്കും ധരിച്ച് ഒരാൾ, കാക്കനാട്ടെ ടെസ്റ്റ് ഗ്രൗണ്ടിൽ നിരീക്ഷണം; ഒളിച്ചെത്തിയ ഗതാഗത കമ്മീഷണറെ പിടികിട്ടാതെ എംവിഐമാർ