പൗർണിമിക്കും കുടുംബത്തിനും ഇനി വീടെന്ന സ്വപ്നം വിദൂരമല്ല

By Web TeamFirst Published Jun 27, 2021, 9:30 AM IST
Highlights

കൊവിഡ് കാലത്തിന്റെ ആദ്യ ഘട്ടത്തിലാണ് കൊച്ചാലുംമൂട്ടിലെ എസ്റ്റേറ്റിൽ യാതൊരു കെട്ടുറുപ്പുമില്ലാത്ത ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന  പൗർണമിക്കും കുടുംബത്തിനും സ്വന്തമായി ഒരു വീടില്ലെന്ന വാർത്ത പുറം ലോകമറിയുന്നത്

ആലപ്പുഴ: താമരക്കുളം വി. വി. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ പൗർണമിക്കും, പാർവ്വതിക്കും പവിത്രക്കും ഇനി അശ്വസിക്കാം. അവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിന് ചിറകുകൾ മുളക്കുകയാണ്. വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് ആശ്രയമായത് വള്ളികുന്നം ഇലിപ്പക്കുളം സ്വദേശി പി.വേലായുധൻ നായർ. 

കൊവിഡ് കാലത്തിന്റെ ആദ്യ ഘട്ടത്തിലാണ് കൊച്ചാലുംമൂട്ടിലെ എസ്റ്റേറ്റിൽ യാതൊരു കെട്ടുറുപ്പുമില്ലാത്ത ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന  പൗർണമിക്കും കുടുംബത്തിനും സ്വന്തമായി ഒരു വീടില്ലെന്ന വാർത്ത പുറം ലോകമറിയുന്നത്. കഴിഞ്ഞ 40 വർഷമായി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൂടിയേറിയ കുടുംബമാണ് ഇവരുടേത്. ഇവരുടെ  പ്രായമായ പിതാവ് ചെല്ലയ്യയും രോഗിയായ മാതാവ് അന്നാ ലക്ഷ്മിയും കൂലിവേല എടുത്താണ് ഇത്രയും കാലം വാടക വീടുകളിൽ മാറി മാറി താമസിച്ചത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

 

എന്നാൽ കഴിഞ്ഞ കൊവിഡ് കാലത്ത് കുട്ടികളുടെ വീട് സന്ദർശന വേളയിൽ സ്കൂളിലെ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂടിയായ സുഗതൻ മാഷും പി.ടി.എ പ്രസിഡൻ്റ് എം.എസ്.സലാമത്തും കൂടിയാണ് ഇവരുടെ ദയനീയ സ്ഥിതി പുറത്തു കൊണ്ടു വന്നത്. തുടർന്നാണ് കൊച്ചാലുംമൂട്ടിലെ എസ്റ്റേറ്റിൽ യാതൊരു കെട്ടുറുപ്പുമില്ലാത്ത ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന കുടുംബ തഴക്കര ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് വാടക വീട്ടിലേക്ക് മാറ്റിയത്. എന്നാൽ കഴിഞ്ഞ നാലുമാസമായി വാടക കൊടുക്കാൻ കഴിയാത്തതിനാൽ അവർ അവിടുന്ന്‌ മാറി വെവ്വേറെ വീടുകളിൽ കഴിയുകയായിരുന്നു.

ഈ അവസ്ഥ കണ്ടറിഞ്ഞ സുഗതൻ മാഷ് വീണ്ടും ഈ കുട്ടികളുടെ ദുരവസ്ഥ മാധ്യമ ശ്രദ്ധയിൽ കൊണ്ട് വരികയും ഇപ്പോഴത്തെ തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷിന്റെയും ആലപ്പുഴ ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ തഴക്കര പഞ്ചായത്തിലെ ഒരു വാടക വീട്ടിൽ താമസിപ്പിച്ചു വരികയുമാണ്. ഈ കുടുംബത്തിൻ്റെ ദയനീയവസ്ഥ ബോധ്യപ്പെട്ട വള്ളികുന്നം ഇലിപ്പക്കുളം വൈശാഖത്തിൽ   പി.വേലായുധൻ നായരാണ് ഇവർക്ക് നൂറനാട് പഞ്ചായത്തിൽ നാലു സെന്റ് വസ്തു സൗജന്യമായി കൊടുക്കാൻ തീരുമാനിച്ചത്. 

മാർക്കറ്റ് വിലയിൽ നല്ല മൂല്യമുള്ള  ഭൂമിയാണ് ഈ നിർധന കുടുംബത്തിന് സൗജന്യമായി കൊടുത്തത്. വേലായുധൻ നായർ ഇതിന് മുൻപും  തന്റെ ഭൂമിയിൽ നിന്നും നാലു കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ  സൗജന്യമായി ഭൂമി കൊടുത്തിരുന്നു.

click me!